Wednesday 10 April 2013

Maaveli naadu vaaneedum kaalam(മാവേലി നാട് വാണീടും കാലം ) full malayalam lyrics



മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികൾ ഒന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്ന് പോലെ
നെല്ലിനു നൂറ് വിളവതുണ്ട്  
ദുഷ്ടരെ കണ്കൊണ്ട്  കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലൊകമൊക്കയുമൊന്നു പോലെ
ആലയമൊക്കയുമൊന്നു പോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞു കൊണ്ട്
നാരിമാർ  ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം 
വെള്ളിക്കൊലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രെ
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല 
നല്ല മഴപെയ്യും വേണ്ടും  നേരം 
നല്ലപോലെല്ലാ വിളവും ചേരും 
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ



No comments:

Post a Comment